ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം ആയ ലിവർപൂൾ തങ്ങളുടെ ഏറ്റവും മികച്ച താരമായ മുഹമ്മദ് സലയെ ലോക കപ്പ് യോഗ്യത മത്സരം കളിക്കാനുള്ള ഈജിപ്ത്യൻ ടീമിൽ ഉണ്ടാവില്ല ഈജിപ്ത്യൻ ദേശിയ ടീം തന്നെയാണ് ഇത് പത്ര കുറിപ്പ് വഴി ഇത് പുറത്ത് വിട്ടിരിക്കുന്നത്
ലോക കപ്പ് യോഗ്യത മത്സരം കളിക്കാൻ മറ്റൊരു രാജ്യത്തേക്കി പോകേണ്ടതുണ്ട് ഇംഗ്ലണ്ടിലെ കൊറോണ വൈറസ് പ്രതിരോധ നടപടികൾ പ്രകാരം പത്ത് ദിവസം നിരീക്ഷണത്തിൽ ഇരിക്കേണ്ടിവരും അങ്ങനെയെങ്കിൽ താരത്തിന് വരാൻ പോകുന്ന ലിവർപൂളിന്റെ മത്സരങ്ങൾ നഷ്ടമായേക്കാം ഈ കാരണം ചൂണ്ടികാട്ടിയാണ് താരത്തെ വിടാൻ ആവില്ല എന്ന നിലപാടിൽ ടീം എത്തിപ്പെട്ടത്
നിലവിൽ ഇത് രണ്ടാം തവണയാണ് താരത്തെ വിട്ട് നൽകാൻ ആവില്ല എന്ന നിലപാട് ടീം സ്വീകരിക്കുന്നത് ഇതിനുമുൻപ് ഒളിമ്പിക്സ് മത്സരം കളിക്കാൻ താരത്തെ വിട്ട് നൽകണം എന്ന് ആവശ്യപ്പെട്ട് ഈജിപ്ത്യൻ ഫെഡറേഷൻ ടീമിനെ ബന്ധപ്പെട്ടപ്പോൾ ടീം താരത്തെ വിട്ട് നൽകാൻ ആവില്ല എന്ന നിലപാട് ആണ് സ്വീകരിച്ചിരുന്നത്

Leave a comment