ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പരമോനത് പുരസ്‌കാരമായ ബാലന്റിയോർ നടന്നടുക്കുകയാണ്.അർജന്റയിൻ മെസ്സിയാണ് നിലവിലെ ജേതാവ്.ഏറ്റവും കൂടുതൽ തവണ ബാലന്റിയോർ പുരസ്‌കാരത്തിന് അർഹൻ ആയതും മെസ്സിയാണ്.വനിതാ താരങ്ങളിൽ പുരസ്‌കാരം നേടാൻ സാധ്യതയുള്ളത് ബാഴ്സ താരമായ പുട്ടെല്ലാസാണ്.കൊറോണ വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ വർഷം ചടങ്ങ് റദ്ദ് ചെയ്തു.കഴിഞ്ഞ വർഷം നേടാൻ യോഗ്യൻ ലെവാണ്ടോസ്ക്കി ആയിരുന്നു.ആ വർഷം താരം 19 മത്സരങ്ങളിൽ നിന്നായി 25 ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി.

പാരിസിൽ വച്ച് നടക്കുന്ന ചടങ്ങ് ഇന്ത്യയിൽ വച്ച് തത്സമയം കാണാം. ഇന്ത്യയിൽ അതിന്റെ സംപ്രേഷണ അവകാശം നേടിയെടുത്തിരിക്കുന്നത് സ്റ്റാർ സ്പോർട്സ് ആണ്.നവംബർ 30-ന് വെളുപ്പിന് ഒരു മണിക്കി ഇന്ത്യയിൽ സംപ്രേഷണം ആരംഭിക്കും.ബാലൺ ഡി ഓർ 2021 ചടങ്ങിന്റെ തത്സമയ സ്ട്രീമിംഗ് ഹോട്ട്സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാകും.

ബാലന്റിയോർ ജേതാവ് ആരാണ് എന്ന കാര്യം ഏകദേശം ഉറപ്പാണ്. മെസ്സിയും പുട്ടെല്ലാസും ആയിരിക്കും ജേതാക്കൾ എന്ന് റിപ്പോർട്ടുകൾ വന്ന് തുടങ്ങിയിട്ടുണ്ട്.മെസ്സിയുടെ അർജന്റീന ജേഴ്‌സിയിൽ ഒരു കിരീടം നേടിയതാണ് ഈ വർഷം നിർണായകമായി എടുക്കുന്നത്.26 വർഷത്തിന് ശേഷം ആണ് അർജന്റീന കിരീടം നേടിയത് അതുകൊണ്ട് ഈ കിരീടത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു.മെസ്സിക്കി പിന്നിൽ ഭിഷണിയായി ലെവാണ്ടോസ്ക്കിയും, ജോർജിഞ്ഞോയും ഉണ്ട്. ഇവരുടെ സാധ്യത തള്ളികളയാൻ ആവില്ല. ലെവാണ്ടോസ്ക്കി ഈ വർഷം നേടിയാൽ തന്റെ കരിയറിലെ ആദ്യത്തെ ബാലന്റിയോർ ആകും ഇത്. പക്ഷെ ജോർജിഞ്ഞോ നേടിയാൽ മറ്റൊരു ചരിത്രവും പിറക്കും.ഫാബിയോ കന്നവാരോയ്ക്ക് (2006) ശേഷം ഗോൾഡൻ ബോൾ നേടുന്ന ആദ്യത്തെ ഇറ്റാലിയൻ ഫുട്ബോൾ കളിക്കാരനായി അദ്ദേഹം മാറിയേക്കാം . 2020-21ൽ ചെൽസിയ്‌ക്കൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗും,യുവേഫ സൂപ്പർ കപ്പും നേടി അതേസമയം ഇറ്റലിയെ യൂറോ 2020 കിരീടത്തിലേക്ക് എത്തിച്ചു – 1968 ന് ശേഷം അസൂറികളുടെ ആദ്യത്തെ കിരീടംആണ് അത്

വനിതകളിൽ പുട്ടേലാസ് തന്നെയാണ് മുന്നിൽ. തൊട്ട് പിന്നിൽ കെറും,ഹെർമോസോയും ഉണ്ട്.പ്രൈമേറ ഡിവിഷൻ, കോപ്പ ഡി ലാ റെയ്‌ന, വനിതാ ചാമ്പ്യൻസ് ലീഗ് എന്നീ കിരീടങ്ങൾ പുട്ടേലാസിനൊപ്പം ബാഴ്സ നേടി.ഓസ്ട്രേലിയൻ താരമായ സാം കെർ . ഓസ്ട്രേലിയയിലെ ഡബ്ല്യു-ലീഗ് (2017–18, 2018–19), യുഎസ്എയിലെ എൻഡബ്ല്യുഎസ്എൽ (2017, 2018, 2019), എഫ്എഡബ്ല്യുഎസ്എൽ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ലീഗുകളിൽ ഗോൾഡൻ ബൂട്ട് നേടിയ ഏക വനിതാ ഫുട്ബോൾ താരമാണ് ചെൽസി ഫോർവേഡ് ആയ കെർ. ഇംഗ്ലണ്ടിൽ (2020–21) – അവർ ബ്ലൂസിനെ നാലാമത്തെ ലീഗ് കിരീടത്തിലേക്ക് നയിച്ചു.പുട്ടെല്ലസിന്റെ സഹതാരം ജെന്നിഫർ ഹെർമോസോ തുടർച്ചയായ മൂന്നാം സീസണിലും പ്രൈമറ ഡിവിഷനിലെ ടോപ്പ് സ്കോററായി ഫിനിഷ് ചെയ്തു, കൂടാതെ ബാലൺ ഡി ഓർ ഫെമിനിൻ അവാർഡിനുള്ള മത്സരാർത്ഥികളിൽ ഒരാളും ആയിരിക്കും ഹെർമാസോ.
ബാലന്റിയോർ നോമിനികൾ പുരുഷ വിഭാഗം
സെസാർ അസ്പിലിക്യൂറ്റ (ചെൽസി), നിക്കോളോ ബരെല്ല (ഇന്റർ മിലാൻ), കരീം ബെൻസെമ (റയൽ മാഡ്രിഡ്), ലിയോനാർഡോ ബൊണൂച്ചി (യുവന്റസ്), കെവിൻ ഡി ബ്രൂയിൻ (മാഞ്ചസ്റ്റർ സിറ്റി), ജോർജിയോ ചില്ലിനി (യുവന്റസ്), ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), റൂബൻ ഡയാസ് മാഞ്ചസ്റ്റർ സിറ്റി), ജിയാൻലൂജി ഡോണാരുമ്മ (പാരീസ് സെന്റ് ജെർമെയ്ൻ), ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഫിൽ ഫോഡൻ (മാഞ്ചസ്റ്റർ സിറ്റി), എർലിംഗ് ഹാലൻഡ് (ബൊറൂസിയ ഡോർട്ട്മുണ്ട്), ജോർഗിഞ്ഞോ (ചെൽസി), ഹാരി കെയ്ൻ (ടോട്ടനം), എൻ ഗോളോ കാന്റെ ( ചെൽസി), സൈമൺ കെയർ (എസി മിലാൻ), റോബർട്ട് ലെവൻഡോസ്‌കി (ബയേൺ മ്യൂണിക്ക്), റൊമേലു ലുക്കാക്കു (ചെൽസി), റിയാദ് മഹ്‌റെസ് (മാഞ്ചസ്റ്റർ സിറ്റി), ലൗട്ടാരോ മാർട്ടിനെസ് (ഇന്റർ മിലാൻ), കൈലിയൻ എംബാപ്പെ (പാരീസ് സെന്റ് ജെർമെയ്ൻ), ലയണൽ മെസ്സി (പാരീസ്). സെന്റ് ജെർമെയ്ൻ), ലൂക്കാ മോഡ്രിച്ച് (റയൽ മാഡ്രിഡ്), ജെറാർഡ് മൊറേനോ (വില്ലാറയൽ), മേസൺ മൗണ്ട് (ചെൽസി), നെയ്മർ (പാരീസ് സെന്റ് ജെർമെയ്ൻ), പെഡ്രി (ബാഴ്സലോണ), മുഹമ്മദ് സലാ (ലിവർപൂൾ),റഹീം സ്റ്റെർലിംഗ് (മാഞ്ചസ്റ്റർ സിറ്റി), ലൂയിസ് സുവാരസ് (അത്ലറ്റിക്കോ മാഡ്രിഡ്)
ബാലന്റിയോർ നോമിനികൾ വനിതാ വിഭാഗം
കാഡിഡിയറ്റോ ഡയാനി (പിഎസ്ജി), ഫ്രാൻ കിർബി (ചെൽസി), ജെന്നിഫർ ഹെർമോസോ (ബാഴ്സലോണ), ക്രിസ്റ്റീൻ എൻഡ്ലർ (ലിയോൺ), ക്രിസ്റ്റിൻ സിൻക്ലെയർ (തോൺസ് എഫ്സി), ആഷ്ലി ലോറൻസ് (പിഎസ്ജി), ഐറിൻ പരേഡസ് (ബാഴ്സലോണ), ജെസ്സി ഫ്ലെമിംഗ് (ചെൽസി), ലീക്കെ മാർട്ടൻസ് (ബാഴ്‌സലോണ), സാന്ദ്ര പനോസ് (ബാഴ്‌സലോണ), വിവിയാനെ മിഡെമ (ആഴ്‌സനൽ), എലൻ വൈറ്റ് (മാഞ്ചസ്റ്റർ സിറ്റി), പെർണിൽ ഹാർഡർ (ചെൽസി), സാം മെവിസ് (നോർത്ത് കരോലിന കറേജ്), വെൻഡി റെനാർഡ് (ലിയോൺ), മേരി-ആന്റോനെറ്റ് കാറ്റോട്ടോ (പിഎസ്ജി). ), സ്റ്റീന ബ്ലാക്ക്‌സ്റ്റെനിയസ് (ഹാക്കൻ), മഗ്ദലീന എറിക്‌സൺ (ചെൽസി), സാം കെർ (ചെൽസി), അലക്‌സിയ പുട്ടെല്ലസ് (ബാഴ്‌സലോണ)